Latest News

പാലക്കാട് അഹല്യ അഥര്‍വവേദ ഭൈഷജ്യയജ്ഞം 2021 ഏപ്രില്‍ 17 മുതല്‍ 21 വരെ.

ആദരണീയരേ,

ഏപ്രില്‍ മുതല്‍ 6 വരെ നിശ്ചയിച്ചിരുന്ന പാലക്കാട് അഹല്യ അഥര്‍വവേദഭൈഷജ്യയജ്ഞം കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതി മാനിച്ചും സര്‍വ ആചാര്യന്‍മാരുടേയും നിര്‍ദേശം സ്വീകരിച്ചും ഏപ്രില്‍ 17 മുതല്‍ - 21 വരെ എന്ന രീതിയില്‍ ( ഏപ്രിൽ 17 ശനിയാഴ്ച , മകീര്യം നക്ഷത്രം , തിഥി ശുക്ലപക്ഷ പഞ്ചമി , മുതൽ ഏപ്രിൽ 21 ബുധനാഴ്ച കൂടി , അതായത് ശുക്ലപക്ഷ നവമി , പൂയ്യം നാൾ വരെ .) തീയതി മാറ്റി നിശ്ചയിച്ചതായി സവിനയം അറിയിക്കുന്നു...യജ്ഞം ഈ തീയതികളിലേക്കു വരുമ്പോള്‍ എല്ലാം കൊണ്ടും കൂടുതല്‍ പ്രമുഖരുടെയും സമര്‍പ്പിതരുടേയും പങ്കാളിത്തവും മനോഹാരിതയും കൈവരുമെന്ന സന്തോഷം കൂടി ഇതോടൊപ്പം അറിയിക്കട്ടെ.ആകയാല്‍ മനസ്സിലുറപ്പിക്കുക. പാലക്കാട് അഹല്യ അഥര്‍വവേദ ഭൈഷജ്യയജ്ഞം 2021 ഏപ്രില്‍ 17 മുതല്‍ 21 വരെ.
(പാലക്കാട് ജില്ലയിലെ മുഴുവന്‍ ആത്മീയ സാംസ്കാരിക കേന്ദ്രങ്ങളും സന്ദര്‍ശിക്കുന്ന 4 മഹാരഥയാത്രകള്‍ ഏപ്രില്‍ 16ന് വൈകീട്ട് 5 മണിക്ക് യജ്ഞഭൂമിയില്‍ മഹാസംഗമം) പുതിയ തീയതി പ്രചരിപ്പിക്കുക...

1.വളണ്ടിയറാവല്‍
2.വഴിപാട് / സംഭാവന
3.സ്റ്റാളുകള്‍
4.താമസം
5.സവിശേഷ വഴിപാടായ നെയ്ക്കുടം സമര്‍പ്പണം

യാഗം കണ്ട് അന്നേദിവസംതന്നെ മടങ്ങാന്‍ ഓണ്‍ലൈന്‍ ബുക്കിംഗ് ആവശ്യമില്ല.
വഴിപാട്, സംഭാവന എന്നിവ യാഗദിനങ്ങളില്‍ ദര്‍ശനത്തിനെത്തുന്ന സമയത്ത് നേരിട്ട് കൗണ്ടര്‍ വഴിയും ചെയ്യാം... ഈശ്വരാനുഗ്രഹത്താല്‍ കൂടുതല്‍ മനോഹരമായി ഈ മഹായജ്ഞം പൂര്‍ത്തീകരിക്കാന്‍ കൂടുതല്‍ നല്ല അവസരമാണ് ഈ തീയതി മാറ്റത്തിലൂടെ കൈവന്നിരിക്കുന്നത്. പുത്തന്‍ തീയതി പ്രചരിപ്പിച്ച് പിന്തുണക്കുക...പ്രാര്‍ഥിക്കുക..പങ്കാളിത്തം ഉറപ്പാക്കുക.
*പരിപാടികളുടെയും പങ്കെടുക്കുന്ന അതിഥികളുടേയും വിശദാംശങ്ങള്‍ ഒട്ടും വൈകാതെ തന്ന് മുകളിലുള്ള് അതേ ലിങ്കിലും വാട്സാപിലും ലഭിക്കും.നിലവില്‍ ഏതെങ്കിലും ആവശ്യത്തിനു രജിസ്റ്റര്‍ ചെയ്തവര്‍ ആയാലും അല്ലെങ്കിലും
തുടര്‍ന്നുള്ള എല്ലാ മെസേജുകളും വാട്സാപില്‍ കൃത്യമായി ലഭിക്കുവാന്‍
+919446009915 എന്നീ വാട്സാപ് നമ്പറുകള്‍ സ്വന്തം ഫോണില്‍ ഇപ്പോള്‍ത്തന്നെ YAJNAM 1
YAJNAM 2
എന്നീ പേരുകളില്‍ നിര്‍ബന്ധമായും
സേവ് ചെയ്യുക. ഈ സന്ദേശം പരമാവധി കോണ്ടാക്റ്റ് നമ്പറുകളിലേക്കും ഗ്രൂപ്പുകളിലേക്കും ഫോര്‍വേഡ് ചെയ്ത് യജ്ഞ പ്രചാരണത്തില്‍ പങ്കാളികളാവുക.

© 2024 Ahalia Heritage Village