സാംസ്കാരിക രംഗത്ത് നിലവില്‍ ഇന്നുവരേയും നടത്തിയിട്ടില്ലാത്ത ഒന്നാണ് കേരളത്തിലെ കലാരൂപങ്ങളേയും കലാപ്രവര്‍ത്തകരേയും സംബന്ധിച്ചുള്ള സ്ഥിതി വിവരക്കണക്ക് ശേഖരണം.അതുകൊണ്ടുതന്നെ കേരളത്തില്‍ ഒരു 90% മെങ്കിലും കൃത്യതയോടെ എത്ര കലാരൂപങ്ങളുണ്ട്,എത്ര കലാപ്രവര്‍ത്തകരുണ്ട്,അവരിലെത്ര സ്ത്രീകള്‍,പുരുഷന്‍മാര്‍,സീനിയര്‍ സിറ്റിസണ്‍സ്,ദാരിദ്ര്യരേഖക്കു താഴേയുള്ളവര്‍,പത്മശ്രീ ലഭിച്ചവര്‍,കേന്ദ്ര കേരള സര്‍ക്കാര്‍ പുരസ്കാരങ്ങളും അവസരങ്ങളും ലഭിച്ചവരെത്ര,ശാസ്ത്രീയ പരിശീലനം ലഭിച്ചവരെത്ര തുടങ്ങി യാതൊരുവിധ കണക്കും ലഭ്യമല്ല.ഈ വിവരങ്ങളുണ്ടെങ്കില്‍ മാത്രമേ കലാസാംസ്കാരികരംഗത്ത് ഏതെങ്കിലും വികസന,പുരോഗമന,പിന്തുണ,പ്രോല്‍സാഹനാദി പ്രവര്‍ത്തനങ്ങള്‍ നടത്താനാവൂ.ഓരോ കലോപാസകര്‍ക്കും നേരിട്ട് അവരുടെ വിവദവിവരങ്ങള്‍ Online data base ലൂടെ നല്‍കാവുന്ന തരത്തിലാണ് ഈ വിവരശേഖരണം നടത്തുന്നത്.1000ല്‍ പരം വിഭിന്നങ്ങളായ കൊട്ടു,പാട്ടു, നൃത്ത,നാടക,സിനിമാദി അഭിനയ,മാന്ത്രിക രൂപങ്ങളും,ശില്പ ചിത്രാദി കലകളും കേരളത്തിലുണ്ട് ഏതാണ്ട് 5 ലക്ഷത്തോളം പ്രൊഫഷണല്‍ കലോപാസകരും ഈ കൊച്ചു കേരളത്തിലുണ്ട്.അവരുടെ അതിഗഹനമായ ഒരു വിവരശേഖരണം 3 വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കുക എന്നതാണ് ഇതുകൊണ്ടുദ്ദേശിക്കുന്നത്.ഈ നവരാത്രിക്കാലത്ത് എല്ലായിടത്തും വിഭിന്നങ്ങളായ കലാവതരണങ്ങള്‍ നടക്കുമ്പോള്‍ അതിലും സുപ്രധാനമായ ഒരു ചുവടുവെപ്പാണ് ഈ വിവരശേഖരണ യജ്ഞത്തിലൂടെ കേരളത്തിലെ ഏറ്റവും വലിയ സാംസ്കാരിക കേന്ദ്രമായ അഹല്യ ഹെറിറ്റേജ് വില്ലേജ് നടത്തുന്നത്.2021 ഒക്ടോബര്‍ 12ന് കാലത്ത് 10 മണിക്ക് ഈ യജ്ഞ വിളംബരം നടത്താന്‍ 9 വ്യത്യസ്ത മേഖലകളിലെ പ്രമുഖര്‍ ഹെറിറ്റേജ് വില്ലേജ് കൂത്തമ്പലത്തില്‍ എത്തും. നവകലാരത്ന സംഗമം എന്നു പേരിട്ട ഈ ആദരവ് ചടങ്ങിലല്‍
- ജനാര്‍ദ്ദനന്‍ പുതുശ്ശേരി( നാടന്‍പാട്ട് )
- കല്ലേക്കുളങ്ങര അച്ചുതന്‍കുട്ടി മാരാര്‍ - ( ചെണ്ട)
- കാളിദാസ് പുതുമന( നാടകം)
- ഡോ.പത്മജ ( നൃത്തം)
- ഗിരീശന്‍ ഭട്ടതിരിപ്പാട്( ചിത്രകാരന്‍)
- കലാമണ്ഢലം വെങ്കിട്ടരാമന്‍ കഥകളി
- മീനാദേവി ആര്‍.വി. ( കര്‍ണാടക സംഗീതം)
- കലാമണ്ഢലം രതീഷ്ഭാസ്( മിഴാവ്)
- പ്രകാശ് ഉള്ള്യേരി ( കീബോര്‍ഡ് )
എന്നീ 9 മഹാരഥന്‍മാരാണ് എത്തിച്ചേരുന്നത്. പ്രസിദ്ധ കവിയും വാഗ്മിയും സിനിമാഗാനരചയി താവുമായ ശ്രീ ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ പരിപാടി ഉല്‍ഘാടനം ചെയ്യും.ഈ പരിപാടിക്ക് പരമാവധി പ്രചാരണം നല്‍കണമെന്നും കുടുംബത്തേയും കൂട്ടുകാരേയും സുഹൃത്തുക്കളേയും കൂട്ടി പങ്കെടുക്കണമെന്നും സന്തോഷപൂര്‍വം ക്ഷണിക്കുന്നു.
എന്ന്അഹല്യ ഹെറിറ്റേജ് വില്ലേജിനുവേണ്ടി
ഞെരളത്ത് ഹരിഗോവിന്ദന്‍