2021 ജൂലൈ 17 മുതല്‍ 30 ദിവസം നീണ്ടുനില്‍ക്കുന്ന രാമായണ പാരായണവും കഥാഖ്യാനവും. ലോകാദരണീയ ഇതിഹാസകൃതിയായ രാമായണത്തിന്റെ ഒരുമാസം നീണ്ടുനില്‍ക്കുന്ന പാരായണ യജ്ഞം കേരളത്തിന്റെ മാത്രം പ്രത്യേകതയാണ്.കാലാവസ്ഥയുടെ വ്യതിയാനത്താല്‍ അന്തരീക്ഷം കൂടുതല്‍ ഊര്‍ജരഹിതവും സമൂഹം വറുതിയനുഭവിക്കുന്ന നാളുകളുമായിട്ടാണ് കര്‍ക്കിടകമാസത്തെ വിലയിരുത്തുന്നത്.മിഥുനമാസത്തിനോടുവില്‍ വീടുകളെല്ലാം ശുദ്ധിയാക്കി ശ്രീ ഭഗവതിയേ വീട്ടിലേക്കാനയിച്ച് അടുത്ത ഒരു വര്‍ഷത്തേക്കുള്ള കഷ്ടപ്പാടുകളകലാന്‍ നാമജപങ്ങളും പ്രാര്‍ഥനകളുയായി കര്‍ക്കിടകം ചെലവഴിക്കുന്ന കേരളീയ പൂര്‍വകാലത്തിലേക്ക് ഈ രാമായണപാരായണം നമ്മേ കൂട്ടിക്കൊണ്ടുപ്പോകും.
2021 ജൂലൈ 17 മുതല്‍ 30 ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന ഒരു രാമായണമാസാചരണം നമ്മുടെ ഹെറിറ്റേജ് വില്ലേജിലും സംഘടിപ്പിക്കുകയാണ്.പിന്നിട്ട പൈതൃകപാതകളിലൂടെ സംസ്കൃതീ സുഗന്ധമനുഭവിക്കാന്‍ നമ്മുടെ കാമ്പസിലെ ഓരോ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ഭാഗ്യമുണ്ടാവണം. ഭാഗവത പാരായണത്തിലൂടെ പ്രസിദ്ധനായ സര്‍വശ്രീ ഉണ്ണികൃഷ്ണന്‍ തൃപ്പാളൂര്‍ ആണ് നിത്യവും വൈകീട്ട് 6 മണിമുതല്‍ 7.30 വരെ കൂത്തമ്പലത്തിലെ ഈ രാമായണ പാരായണവും കഥാവതരണങ്ങളുമായി എത്തുന്നത്.വാല്മീകി രാമായണം സംസ്കൃതത്തിലാണെങ്കിലും നാം കേരളീയര്‍ നമ്മുടെ മലയാളഭാഷാ പിതാവായ തുഞ്ചത്ത് രാമാനുജനെഴുത്തച്ഛന്റെ അധ്യാത്മരാമായണം കിളിപ്പാട്ട് എന്ന മലയാളവും സംസ്കൃതവും ചേര്‍ന്ന ഭാഷയായ മണിപ്രവാള കൃതിയാണ് പാരായണം ചെയ്യാറുള്ളത്.ജൂലൈ 17 മുതല്‍ 30 ദിവസങ്ങളിലും ഹെറിറ്റേജ് കൂത്തമ്പലത്തിലെത്തി ഈ പരിപാടിയില്‍ പങ്കുകൊള്ളണമെന്ന് സ്നേഹപൂര്‍വം ക്ഷണിക്കുന്നു...ജീവിതത്തില്‍ ഒരു തവണയെങ്കിലും ഇത്തരം സദ് അനുഭവങ്ങള്‍ നമ്മുടെ കുട്ടികള്‍ക്കു നല്‍കാന്‍ കാമ്പസിലെ ഓരോ രക്ഷിതാക്കളും ശ്രമിക്കണമെന്ന് പ്രത്യേകം ഓര്‍മിപ്പിക്കുന്നു.
എന്ന്
അഹല്യ ഹെല്‍ത്ത് ഹെറിറ്റേജ് & നോളജ് വില്ലേജിനു വേണ്ടി
ഞെരളത്ത് ഹരിഗോവിന്ദന്‍
ഫോണ്‍ - +919446009915