Latest News

കേരളത്തിലെ ഏറ്റവും വലിയ സാംസ്കാരിക സ്ഥാപനം സന്ദർശിക്കാൻ പോയില്ലേ?

എല്ലാ ദിവസവും രാവിലെ 9.30 മുതൽ വൈകീട്ട് 4.00 മണിവരെ സന്ദർശിക്കാംസ്കൂളും കോളേജുമായി ബന്ധപ്പെട്ട ആര്‍ക്കും , ഇനി വീട്ടുകാരേയും നാട്ടുകാരേയും കൂട്ടുകാരേയും കുട്ടികളേയും കൂട്ടി ,  പാലക്കാട് വാളയാറിനും കഞ്ചിക്കോടിനുമിടയിലുള്ള  അഹല്യ ഹെറിറ്റേജ് വില്ലേജിലേക്ക് വരാതിരിക്കാനാവില്ല.ഈ വെബ്സൈറ്റ്/വീഡിയോ തുറക്കൂ..അറിയാനാഗ്രഹിക്കുന്ന എല്ലാം ഫോട്ടോസ് സഹിതം ഇതിലുണ്ട്....അവിശ്വസനീയമായ ഈ  സാംസ്കാരിക ലോകത്തിലേക്ക് പുറപ്പെടാനുള്ള തീയതി നിശ്ചയിക്കൂ...ഹെറിറ്റേജിലേക്ക് വിളിച്ച് നിങ്ങളുടെ വരവ് Book ചെയ്യൂ.വേണ്ടപ്പെട്ട ആളുകള്‍ക്കും വാട്സാപ്പ് ഗ്രൂപ്പുകളിലേക്കും ഫേസ് ബുക്കിലേക്കുമെല്ലാം  ഈ മെസേജ് ഇപ്പോള്‍ത്തന്നെ FORWARD ചെയ്തോളൂ.
 

VIDEO - https://www.youtube.com/watch?v=Ff_bvdPC7n8

 

POINTS TO READ

 

  1. എന്താണ് അഹല്യ ഹെറിറ്റേജ് വില്ലേജ്?

 

  1. എന്തൊക്കെയാണ് ഹെറിറ്റേജ് വില്ലേജില്‍ കാണാനുള്ളത്?

 

  1. അഹല്യ കാമ്പസില്‍ മറ്റ് എന്തൊക്കെ കാഴ്ചകളും സൗകര്യങ്ങളുമാണുള്ളത്?

 

  1. എത്തിച്ചേരാനുള്ള വഴി?

 

  1. ഭക്ഷണം,താമസം എന്നിവ ലഭ്യമാണോ?അവയുടെ വാടക/വിലയെത്ര?

 

  1. ഇവിടേക്കുള്ള ബസ് സമയങ്ങള്‍?

 

  1. ടിക്കറ്റ് നിരക്ക്?

 

  1. ബന്ധപ്പെടാനുള്ള നമ്പറുകള്‍?

 

  1. വെബ്സൈറ്റ് & റൂട്ട് മാപ്പ്.

 

  1. ഹെറിറ്റേജ് വില്ലേജിൽ നിന്നും സമീപത്തെ മറ്റ് ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കുള്ള ദൂരം.

 

 തുടങ്ങി സമഗ്രമായ വിവരങ്ങള്‍  ഈ മെസേജിലുണ്ട്, മുഴുവന്‍ വായിക്കുക. പരമാവധി ആളുകളെക്കൂട്ടി വരാനൊരുങ്ങിക്കോളൂ.വിളിച്ച് ഇപ്പോള്‍ തന്നെ തീയതി ബുക്ക് ചെയ്തോളൂ.

 

എന്താണ് അഹല്യ ഹെറിറ്റേജ് വില്ലേജ്?

 

പാലക്കാട് ജില്ലയിലെ കഞ്ചിക്കോടിനും വാളയാറിനുമിടയില്‍ കോഴിപ്പാറ എന്ന സ്ഥലത്ത്  പരന്നു കിടക്കുന്ന അഹല്യ ഇന്റർനാഷണൽ ഫൌണ്ടേഷൻ കാമ്പസിലെ  20ഓളം വിവിധ സ്ഥാപനങ്ങളില്‍പ്പെട്ട ഒരു സാംസ്കാരിക കേന്ദ്രമാണ് അഹല്യ ഹെറിറ്റേജ് വില്ലേജ് സ്കൂള്‍,കോളേജ് വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും വലിയ സംഘങ്ങള്‍,കുടുംബങ്ങള്‍,സുഹൃത് സംഘങ്ങള്‍,വിവിധ സംഘടനകളുടെ അംഗങ്ങള്‍ എന്നിവര്‍ കൂട്ടം കൂട്ടമായി വന്ന് കാഴ്ചകള്‍ കണ്ടും ഭക്ഷണം കഴിച്ചും ആടിപ്പാടി രസിച്ചും ഉല്ലസിച്ചു പോവുന്ന ഒരിടമാണിത്.

സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നവര്‍

9495266146 , 8606616146 (MR.DHANESH)

9567538373, 9074318218 (Mr.Deveedas Varma)

എന്നീ നമ്പറുകളില്‍ വിളിക്കുക അല്ലെങ്കില്‍ VAHV എന്ന് ടൈപ്പ് ചെയ്ത്,  പേരും സ്ഥലവും സന്ദര്‍ശിക്കാനുദ്ദേശിക്കുന്ന തീയതിയും വാട്സാപ്പ് ചെയ്യുക.

 

ടിക്കറ്റ് നിരക്ക്

15 വയസു തികയാത്തവർ 50 രൂപയും അതിനു മുകളിലുള്ളവർ 100 രൂപയും അടച്ച് ടിക്കറ്റ് എടുക്കണം. പ്ളസ്ടു കുട്ടികള്‍ മുതിര്‍ന്നവരായിട്ടാണ് പരിഗണിക്കുക. 50 കുട്ടികളുള്ള ഒരു സംഘത്തിന് രണ്ടു അധ്യാപകര്‍ക്ക് പ്രവേശനം സൌജന്യമായിരിക്കും.100 കുട്ടികളിൽ കൂടുതലുള്ള ഹയർസെക്കണ്ടറി വിദ്യാർഥികൾക്ക് 60 രൂപ വീതം അടച്ചാൽ മതി.ഭിന്ന ശേഷിക്കാരായ കുട്ടികളുടെ സ്കൂളുകളിൽ നിന്നു വരുന്ന മുഴുവൻ കുട്ടികൾക്കും  30 രൂപ വീതം അടച്ചാൽ മതി.അവരുടെ ESCORTING TEACHERS/PARENTS ആയി വരുന്ന 4 പേർക്ക് മാത്രം പ്രവേശനം സൌജന്യമായിരിക്കും.

 
അഹല്യ ഹെറിറ്റേജ് വില്ലേജിലെ പ്രധാന കാഴ്ചകള്‍

 

  1. വിവിധ ആശയങ്ങളുടെ ശില്‍പങ്ങളാല്‍ മനോഹരമായ പ്രവേശന കവാടം

 

  1. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ശില്‍പികള്‍ നിര്‍മിച്ച കരിങ്കല്‍ ശില്‍പ പാര്‍ക്ക്

 

  1. ലോകത്തിലെ വിവിധ മഹാത്മാക്കളുടെ സിമന്‍റ് ശില്‍പ പാര്‍ക്ക്

 

  1. നവഗ്രഹത്തൂണുകള്‍

 

  1. കൂത്തമ്പലം(ആടിപ്പാടി രസിക്കാനുള്ള മൈക്കും സ്റ്റേജുമുള്ള ഓഡിറ്റോറിയം)

 

  1. ആംഫി തീയേറ്റര്‍ (ഇവിടെ വെച്ച് ഗ്രൂപ്പ് ഫോട്ടോ എടുക്കാം)

 

  1. ജ്ഞാനസ്തംഭം (അഹല്യയിലെ ഏറ്റവും UNIQUE ആയ ശില്‍പം

 

    8.കാളവണ്ടി

 

    9.ചുമര്‍ച്ചിത്രവരാന്തയുംവാദ്യക്കളരിയും

 

   10.ജ്ഞാനാലയം(KNOWLEDGE CENTRE)

 

  1. സിംഹമാര്‍ഗത്തിലൂടെ പുറത്തേക്ക്

 

  1. ടെറാക്കോട്ട മ്യൂസിയം(ഇന്ത്യയിലെ ഏറ്റവും വലിയ കളിമണ്‍ ശില്‍പ ഗാലറിയാണിത്)

 

  1. അമ്മിണി ടീസ്റ്റാളും ക്രാഫ്റ്റ് ഷോറൂമും

 

  1. അമ്മിണി ടീസ്റ്റാളിനു മുന്നിലെ ഉദ്യാനം

 

  1. ലേക്ക് സൈഡ് പാര്‍ക്

 

  1. മഡ്ഹൗസ് ആക്റ്റിവിറ്റി സെന്റര്‍

 

  1. അയ്യനാര്‍ കോവില്‍

 

  1. ബാംബൂ ഗാര്‍ഡന്‍

 

  1. കാവ്

 

  1. ഗ്രീന്‍ ഗാലറി (ഇതിനു പുറം വശത്തെ ചുമരില്‍ സിമന്റ് റിലീഫ് വര്‍ക്കുകള്‍ അകത്ത് കേരളത്തിലെ പ്രസിദ്ധരായ 12 സ്ത്രീ ചിത്രകാരികളുള്‍പ്പെടെയുള്ളവര്‍ വരച്ച പെയിന്‍റിംഗ്സ് എന്നിവയുണ്ട്)

 

  1. ബ്ളൂ ഗാലറി (ഇതിനകത്ത് ഇന്ത്യയിലെ പ്രമുഖര്‍ വരച്ച 400ല്‍ പരം കാരിക്കേച്ചറുകള്‍,പുറത്ത് ചുമരില്‍ സിമന്‍റ് റിലീഫ് വര്‍ക്കുകള്‍ എന്നിവയുണ്ട്)

 

  1. 12 ആഴ്വാര്‍മാരുടെ ശില്‍പങ്ങള്‍

 

  1. കേരളാ ചുമര്‍ച്ചിത്ര ഗാലറി.പറയിപെറ്റ പന്തിരുകുലത്തെ ചിത്രീകരിച്ച ലോകത്തിലെ ഏറ്റവും വലിയ ചുമർച്ചിത്രങ്ങൾ

 

  1. ദേശീയ ഗോത്ര ചുമര്‍ച്ചിത്രകലാ ഗാലറി.ഈ ഗണത്തിൽ കേരളത്തിലെ ഏറ്റവും വലുത്.

 

  1. മ്യൂസിയം - ഗ്രൗണ്ട് ഫ്ളോര്‍ - പെയിന്‍റിംഗസ് & ടെറാക്കോട്ടാ ഉല്‍പന്നങ്ങള്‍

 

  1. ഫസ്റ്റ് ഫ്ളോര്‍ - 400ല്‍ പരം സംഗീതോപകരണങ്ങളുടേയും പുരാവസ്തുക്കളുടെയും ശേഖരം ഇവിടെ കാണാനുണ്ട്.

 

  1. കുളവും കല്യാണഗണപതിക്കോവിലും

 

കൂടാതെ കാമ്പസിലെ മറ്റൊരിടത്ത് പണി പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ റോക്ക് ഗാര്‍ഡനും മറ്റ് കാമ്പസ് കാഴ്ചകളും കാണാം...

 

 അഹല്യ കാമ്പസിന്‍റെ മറ്റു  പ്രത്യേകതകള്‍

 

  1. സുപ്രസിദ്ധമായ അഹല്യ കണ്ണാശുപത്രിയുടെ മാതൃകേന്ദ്രം

 

  1. അഹല്യ ആയുര്‍വേദ മെഡിക്കല്‍ കോളേജ്

 

  1. അഹല്യ ഡയബെറ്റിക് ഹോസ്പിറ്റല്‍

 

  1. അഹല്യ വിമന്‍ & ചില്‍ഡ്രന്‍സ് ഹോസ്പിറ്റല്‍

 

  1. അഹല്യ സ്കൂള്‍ ഓഫ് എഞ്ചിനീയറിംഗ്

 

  1. അഹല്യ പബ്ളിക് സ്കൂള്‍

 

  1. അഹല്യ ചില്‍ഡ്രന്‍സ് വില്ലേജ്

 

  1. അഹല്യ ആയുര്‍വേദ മരുന്നുല്‍പാദന ഫാക്ടറി

 

  1. 65 ഏക്കര്‍ ഔഷധവൃക്ഷത്തോട്ടം

 

  1. കാറ്റില്‍ നിന്നും സോളാറില്‍ നിന്നും വൈദ്യുതിയുണ്ടാക്കുന്ന വലിയ സംവിധാനങ്ങള്‍

 

  1. കുടിവെള്ളം ശുദ്ധീകരിക്കുന്ന വലിയ RO പ്ളാന്‍റ്

 

  1. അഹല്യ സ്കൂള്‍ ഓഫ് മാനേജ്മെന്‍റ്

 

  1. അഹല്യ കോളേജ് ഓഫ് ഫാർമസി.,പ്റ്റോ മെട്രി etc...

 

എന്നിവയും ഇവിടങ്ങളില്‍ ജോലി ചെയ്യുന്ന ആയിരക്കണക്കിനാളുകള്‍ താമസിക്കുന്ന ക്വാര്‍ടേഴ്സുകളും ഹോസ്റ്റലുകളും ഉള്ളത്.പുറമെ ഗവ. IIT യും ഈ കാമ്പസിലാണ് പ്രവര്‍ത്തിക്കുന്നത്.ഇവയ്ക്കെല്ലാം പുറമേയാണ് കേരള കലാമണ്ഢലത്തിന്‍റെ 10 ഇരട്ടിയെങ്കിലും വലിപ്പമുള്ള അഹല്യ ഹെറിറ്റേജ് വില്ലേജ്. കൂടാതെ ധന്വന്തരമൂര്‍ത്തീ ക്ഷേത്രം,കല്യാണഗണപതി ക്ഷേത്രം,അയ്യനാര്‍ കോവില്‍,സര്‍പ്പക്കാവ്,യാഗഭൂമി എന്നിവയുമുണ്ട്.ഇടതൂര്‍ന്ന വൃക്ഷലതാദികള്‍,വയലുകള്‍,പടുകൂറ്റന്‍ കരിങ്കല്‍ ശില്പ പാര്‍ക്ക് തുടങ്ങി കണ്ടു നടന്നാല്‍ തീരാത്തതും ഏറെ പരിശുദ്ധമായ പ്രാണവായു ഉള്ളതും  നിത്യവും പുതിയ പദ്ധതികളാല്‍ വികസിച്ചുകൊണ്ടേയിരിക്കുന്നതുമായ കാമ്പസാണിത്.

 

 അഹല്യ കാമ്പസിലേക്ക് എങ്ങനെ എത്തിച്ചേരാം?

 

പാലക്കാട്,കോഴിക്കോട്, തൃശൂര്‍ എറണാകുളം ഭാഗത്തു നിന്നും വരുന്നവര്‍ കോയമ്പത്തൂര്‍ ഹൈവേയിലൂടെ വെറും 30 മിനുട്ട് സഞ്ചരിച്ചാല്‍ 18  കിലോമീറ്ററില്‍ അഹല്യ കാമ്പസിലെത്താം.അതായത് 15 കിലോമീറ്ററെത്തുമ്പോള്‍ ടോള്‍ ബൂത്ത് എത്തും. അതു കഴിഞ്ഞ് അല്‍പം മുന്‍പോട്ട് പോയാല്‍ ഇടതുഭാഗത്ത്  കനാല്‍പിരിവ് ബസ്റ്റോപ്പ് കാണും.അതിന്‍റെ നേരെ എതിര്‍ഭാഗത്തേക്ക് വലത്തോട്ട്  ക്രോസ് ചെയ്താല്‍ അഹല്യ കാമ്പസിലേക്കുള്ള റോഡിലൂടെ 2 കിലോമീറ്റര്‍ വന്നാല്‍  KINFRA MEGA FOOD PARK എന്ന വലിയ സ്ഥാപനം കാണാം.അതിലേക്കു തിരിയുന്ന റോഡിലൂടെ തിരിഞ്ഞാല്‍ അഹല്യ കാമ്പസിലെത്താം.കോയമ്പത്തൂര്‍ ഭാഗത്തു നിന്നും വരുന്നവര്‍ കനാല്‍പിരിവില്‍ വെച്ച് ഇടത്തോട്ടു തിരിയണം.കനാല്‍പ്പിരിവ് മുതല്‍ DIRECTION BOARDS ഉണ്ടാവും.
 
ചിറ്റൂര്‍, കൊഴിഞ്ഞാമ്പാറ ഭാഗത്തു നിന്നും വരുന്നവര്‍ക്ക് വേലന്താവളം പോവുന്ന റോഡിലൂടെ വന്നാലും അഹല്യ ഹോസ്പിറ്റല്‍ കാമ്പസിലെത്താം.തലേദിവസം  കഞ്ചിക്കോട്,വാളയാര്‍ തുടങ്ങിയ റെയില്‍വേസ്റ്റേഷനുകളില്‍ വന്നിറങ്ങിയാലും   അഹല്യ കാമ്പസിലെത്താം.
 
പാലക്കാട് കോയമ്പത്തൂര്‍ ഹൈവേയില്‍ ആലാമരം (വൈസ്പാര്‍ക്ക്,ബെമല്‍,ശരവണഭവന്‍ എന്നീ പേരുകളും ഈ സ്റ്റോപ്പിനുണ്ട്) എന്ന സ്റ്റോപ്പിലിറങ്ങിയാല്‍ അഹല്യ കാമ്പസിലേക്കു സൗജന്യമായിത്തന്നെ ബസുകളുണ്ട്.സ്വന്തം കാറില്‍ വരുന്നവര്‍ക്ക് ഈ സ്റ്റോപ്പില്‍ നിന്നും മേനോന്‍പാറ റോഡിലേക്കു വലത്തോട്ടു തിരിഞ്ഞാലും കേരളത്തിലെ ഏറ്റവും വലിയ ഈ അഹല്യ കാമ്പസിലെത്താം.
 

അഹല്യ കാമ്പസിലേക്കുള്ള ബസ് സമയങ്ങള്‍

(Bus timings)

From Olvakkode Rlwy Station (PALAKKAD JUNCTION) - ഒലവക്കോട് അതായത് പാലക്കാട് ജംഗ്ഷന്‍ റെയില്‍വേസ്റ്റഷനില്‍ നിന്നും

8.00 AM

 From Plkd MANGALAM TOWER - പാലക്കാട് മംഗളം  ടവറില്‍ നിന്നും

 8.20 AM

(Rs. 30 ticket rate)

FOR TRANSPORT DETAILS CONTACT:-9496006727

നേരെ അഹല്യ കാമ്പസിലെത്തിക്കും.

താമസസൗകര്യമുണ്ടോ?*

അഹല്യ ഹെറിറ്റേജ് വില്ലേജില്‍ വന്നാല്‍ താമസിക്കാന്‍ സൗകര്യമുണ്ടോ?അതിന്‍റെ മുറി വാടകകള്‍ എത്രയാണ് ഇവിടെ വിവിധ നിലവാരത്തിലുള്ള മുറികളില്‍ താമസ സൗകര്യം ലഭിക്കുന്നതാണ്.10ല്‍ കൂടുതല്‍ ആളുകള്‍ ഉള്ള സംഘത്തിന് മുറിയോ ഡോര്‍മിറ്ററിയോ ലഭിക്കാന്‍ 24 മണിക്കൂര്‍ മുമ്പ് താരീഫ് അനുസരിച്ചുള്ള പണം അക്കൗണ്ടില്‍ ഇട്ട രസീത് കോപ്പി അതുമായി ബന്ധപ്പെട്ട് താഴെക്കൊടുത്ത നമ്പറിലേക്ക്  വാട്സാപ്പ് ചെയ്യണം.

 

ROOM RENT details

 

  1. HOSTEL DORMITORY - 600/- PER BED INCLUDING VEGETARIAN LUNCH (NON A/C) - (TOTAL CAPACITY OF HOSTEL IS 50 MALES & 50 FEMALES) 
  2. GUEST HOUSE DOUBLE BED A/C - 3500/- 3 PERSONS CAN STAY WITH AN ADITIONAL PAYMENT OF 500/-
  3.  LAKE HOUSE VILLA 3 BEDS A/C - 5500/-
  4.  4.LAKE HOUSE VILLA 1 DOUBLE BEDROOM A/C - 3500
  5.  EYE HOSPITAL DELUXE DOUBLE A/C 2500/-
  6.  EYE HOSPITAL DELUXE SINGLE A/C - 2000/-
  7.  EYE HOSPITAL ORDINARY WITH TV - 1000/-

മുറി ആവശ്യമുള്ളവർ

 

9495266146, 8606616146 (MR.DHANESH)

9567538373, 9074318218 (MR.DEVEEDAS VARMA)

എന്നീ നമ്പറുകളില്‍ വിളിക്കുക.ഇതേ നമ്പറിലാണ് പണം അടച്ച രസീതും അയക്കേണ്ടത്.

 

അഹല്യ  ഹെറിറ്റേജ് വില്ലേജില്‍  വന്നാല്‍  ഭക്ഷണം ലഭിക്കുമോ?

 
10ല്‍ കൂടുതല്‍ ആളുകളുള്ള സംഘത്തിന് ഭക്ഷണം ഹെറിറ്റേജ് വില്ലേജില്‍ നല്‍കും.അതില്‍ താഴെയുള്ള ആളുകള്‍ക്ക് കാമ്പസിലെ റെസ്റ്റോറന്‍റുകളില്‍ നേരിട്ട് പോയിക്കഴിക്കാനുള്ള സഹായങ്ങള്‍ ചെയ്യും.ചായയും ജ്യൂസും മറ്റു ലഘുഭക്ഷണങ്ങളും നേരിട്ട് പണം നല്‍കി കഴിക്കാനുള്ള അമ്മിണി ടീ സ്റ്റാള്‍ എന്ന ഷോപ്പും ഹെറിറ്റേജ് വില്ലേജിലുണ്ട്.

 
ഹെറിറ്റേജ് വില്ലേജിൽ നിന്നും സമീപത്തെ മറ്റ് ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കുള്ള ദൂരം

 

  1. മലമ്പുഴ ഒലവക്കോട് വഴി 30 km,

 

  1. മലമ്പുഴ കഞ്ചിക്കോട് വഴി 8 km

 

  1. വാളയാർ ഡാം 8 km

 

  1. പാലക്കാട് കോട്ട 22km

 

  1. പാലക്കാട് KSRTC STAND 23 km

 

  1. നെല്ലിയാമ്പതി 85 km

 

  1. ഊട്ടി 120 km

 

  1. കോയമ്പത്തൂർ എയർപോർട്ട് 55 km

 

   9.കൊച്ചിൻ എയർപോർട് 130 km

 

  1. ഒലവക്കോട് rlwy station 26 km

 

  1. കോയമ്പത്തൂർ rlwy station 36 km

 

  1. ധോണി 35 Km

 

  1. കവ 35 Km

 

  1. ആനക്കല്ല് 37 Km

 

  1. അട്ടപ്പാടി 120 km

 

  1. കലാമണ്ഡലം 75 Km

 

  1. വെളളിയാംകല്ല് 110 km

 

  1. ഒ.വി.വിജയൻ സ്മാരകമായ തസ്റാക്ക് 35km

 

  1. കൽപ്പാത്തി ഗ്രാമം 32km

 

 20.കോയമ്പത്തൂര്‍ ഇഷ യോഗ സെന്റര്‍ 53 km

അഹല്യ ഹെറിറ്റേജ് വില്ലേജ്സന്ദര്‍ശിക്കുന്നവര്‍ക്കായി വിവിധ കേരളീയകലാരൂപങ്ങളെ പരിചയപ്പെടുത്തുന്നു. 6000 രൂപയാണ് ഒരു കലാരൂപത്തിനെ പരിചയപ്പെടുത്താനായി അടക്കേണ്ടത്(30-40minutes)

 

 കലാരൂപങ്ങള്‍

 

  1. കേരളീയ വാദ്യകല

 

  1. നാടന്‍പാട്ട്

 

  1. ഓട്ടന്‍തുള്ളല്‍

 

  1. കൂത്ത് കൂടിയാട്ടം നങ്ങ്യാര്‍കൂത്ത്

 

  1. മാപ്പിളകലകള്‍

 

  1. കഥകളി

 

  1. സോപാന സംഗീതം

 

(6000 രൂപ അടച്ച് ഇഷ്ടമുള്ള ഒരു കലാരൂപം ബുക്ക് ചെയ്യാം.സന്ദര്‍ശിക്കുന്ന തീയതിയുടെ ഒരാഴ്ച മുമ്പ് ബുക്ക്ചെയ്യണം.ഫോണ്‍ -  9567538373 (DEVEEDAS VARMA)

ഭക്ഷണം കയ്യിൽ കരുതി വരുന്നവർക്ക് ഹെറിറ്റേജ് ഹോസ്റ്റൽ മെസ്ഹാളിൽ ഇരുന്നു കഴിക്കാം.പ്ളാസ്റ്റിക് കവറുകളോ മാലിന്യങ്ങളോ കൊണ്ടുവന്നു പരത്താൻ പാടില്ല.അങ്ങനെ ചെയ്താൽ ഫൈൻ ഈടാക്കുന്നതാണ്.

 

ഹെറിറ്റേജ് വില്ലേജിന്റെ മനോഹരമായ കുഞ്ഞു വീഡിയോ കാണൂ

 

VIDEO -https://www.youtube.com/watch?v=Ff_bvdPC7n8

 

ഭക്ഷണം ആവശ്യമുള്ളവർ

 

94952 66146, 86066 16146 (MR.DHANESH)

 

95675 38373, 90743 18218 (MR.DEVEEDS VARMA)

 

വിവിധ കലാവതരണം,ഗൈഡ് ട്രെയിനികള്‍,വളണ്ടിയേഴ്സ്,ക്ളബ് അംഗത്വം  എന്നിവക്കായും  www.ahaliaheritagevillage.org എന്ന വെബ്സൈറ്റിലെ REGISTER എന്ന ലിങ്ക് സന്ദര്‍ശിക്കുക.
 
 
FORWARD THIS FULL MESSAGES TO ALL STUDENTS , TEACHERS , FRIENDS , FAMILIES , GROUPS , ORGANISATIONS AND EDUCATIONAL INSTITUTES.
 
FOR SPECIAL REQUESTS WHATSAPP +91 94460 09915
© 2024 Ahalia Heritage Village