Latest News

സാംസ്കാരിക സര്‍വേ സംഘം Registration

കേരളത്തില്‍ നിലവിലുള്ള മുഴുവന്‍ കലാരൂപങ്ങളേയും അവയുടെ സ്ഥിരം ഉപാസകര്‍/പ്രയോക്താക്കള്‍ ആയ 30 വയസ് തികഞ്ഞ വ്യക്തികളുടേയും വിശദവിവരങ്ങള്‍ സമാഹരിക്കുന്നതിനായി കേരളത്തിലെ ഏറ്റവും വലിയ സാംസ്കാരിക സ്ഥാപനമായ പാലക്കാട് അഹല്യ ഹെറിറ്റേജ് വില്ലേജിന്റെ നേതൃത്വത്തില്‍ , മറ്റ് അഭ്യുദയകാംക്ഷികളേയും സര്‍ക്കാര്‍ സര്‍ക്കാറിതര ഏജന്‍സികളേയും അറിയിച്ചും സഹകരണം തേടിയും നടത്തുന്ന വിവരശേഖരണ യജ്ഞമാണിത്.2021 ഒക്ടോബര്‍ 12 ന് ''നവ നവരാത്രി@അഹല്യ ഹെറിറ്റേജ് വില്ലേജ് '' എന്ന പരിപാടിയുടെ ഭാഗമായി പാലക്കാട് അഹല്യ ഹെറിറ്റേജ് വില്ലേജ് കൂത്തമ്പലത്തില്‍ വെച്ചാണ് സ്ഥാപന മേധാവി ഞെരളത്ത് ഹരിഗോവിന്ദന്‍ രൂപീകരിച്ച ഈ ആശയ യജ്ഞത്തിന്റെ വിളംബരം നടന്നത്.

ഏതാണ്ട് 3 വര്‍ഷം കൊണ്ട് കേരളത്തിലെ മുഴുവന്‍ കലാപ്രവര്‍ത്തകരുടേയും കലാരൂപങ്ങളുടേയും വിശദമായ ഒരു ഡാറ്റാ ബാങ്ക് ഉണ്ടാക്കുക എന്നതാണ് പരമമായ ലക്ഷ്യം. അതിന്റെ അടിസ്ഥാനത്തില്‍ കലാരംഗത്തെ ക്ഷേമ,പ്രോല്‍സാഹന,സംഘാടന,പ്രചാരണ,പരിശീലനാദി പ്രവര്‍ത്തനങ്ങള്‍ ആര്‍ക്കും കൂടുതല്‍ കാര്യക്ഷമമായി ചെയ്യാന്‍ സാധിക്കണം എന്നതാണ് ഈ ഡാറ്റാ ബാങ്കിന്റെ പ്രധാന സ്വപ്നം.സാംസ്കാരിക രംഗത്തെ ഏതാവശ്യങ്ങള്‍ക്കും ഉപാധികളോടെ ഈ ഡാറ്റ കൈമാറുന്നതാണ്. കേരളത്തിലെ കലകള്‍ക്കും കലാപ്രവര്‍ത്തകര്‍ക്കും ഉപകാരപ്പെടണം എന്നതു മാത്രമാണ് ഈ വിവരശേഖരണത്തിന്റെ അടിസ്ഥാന തത്വം.അതിലൂടെ സമൂഹത്തിലെ മറ്റു വിഷയങ്ങള്‍ക്കും മേഖലകള്‍ക്കും ലഭിക്കുന്ന വലിയ പരിഗണന കലാരൂപങ്ങള്‍ക്കും കലാപ്രവര്‍ത്തകര്‍ക്കും ലഭിക്കണം എന്നും ജീവിതത്തിന്റെ അടിസ്ഥാന ആവശ്യങ്ങളായ ഭക്ഷണം,വസ്ത്രം,പാര്‍പ്പിടം,രോഗചികില്‍സ,സ്വാതന്ത്ര്യം,സ്നേഹം എന്നിവയുടെ പട്ടികയില്‍ കല കൂടി നിര്‍ബന്ധമായും ഉള്‍പ്പെടണം എന്നതുകൂടിയാണ് സ്വപ്നം.കാരണം മനുഷ്യരില്‍ കലയുണ്ടെങ്കില്‍ മറ്റ് ആറ് അടിസ്ഥാന പ്രശ്നങ്ങളും പരിഹരിക്കപ്പെടും.ഒപ്പം കലാസമ്പന്നമായ ഈ പ്രകൃതി വലിയ നാശങ്ങളില്ലാതെ നിലകൊള്ളുകയും ചെയ്യും.അങ്ങനെ കലയുള്ള രാഷ്ട്രീയവും രാഷ്ട്രീയമുള്ള കലയും എന്നന്നേക്കുമായി ശക്തിപ്പെടും.

പൂരിപ്പിക്കും മുമ്പ് മുഴുവന്‍ ചോദ്യങ്ങളും രണ്ടു തവണയെങ്കിലും വായിച്ചു നോക്കുക.അപ്പോള്‍ ഒരു തയ്യാറെടുപ്പോടെ ഉത്തരങ്ങളെഴുതുവാന്‍ സാധിക്കും

കലോപാസകരുടെ യഥാര്‍ഥ ജീവിതാവസ്ഥ,അവരുടെ സാമൂഹ്യ ബോധം,വിദ്യാഭ്യാസ യോഗ്യത,കലയിലെ ഗഹനത,കലോപാസകരുടെ അനിവാര്യമായ വിവിധ ആവശ്യങ്ങള്‍,പ്രയാസങ്ങള്‍,അര്‍ഹതകള്‍ എന്നിവ അതിവിശദമായി പഠിച്ച് സമഗ്രമായൊരു റിപ്പോര്‍ട് തയ്യാറാക്കി അധികാരികള്‍ക്കും ഈ സമൂഹത്തിനും സമര്‍പ്പിക്കുക എന്ന ദീര്‍ഘവീക്ഷണ ത്തോടുകൂടിയുള്ള ചോദ്യങ്ങളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.ആകയാല്‍ പോസിറ്റീവ് ആയി നല്ല മനസോടെ ഉത്തരങ്ങള്‍ പൂരിപ്പിക്കാന്‍ അപേക്ഷിക്കുന്നു.സംശയങ്ങള്‍ വന്നാല്‍ +919446009915 എന്ന നമ്പറിലേക്ക് വാട്സാപ് മെസേജ് മാത്രം ചെയ്യണം.എല്ലാവരുംകൂടി ഒരേസമയം ഈ നമ്പറിലേക്കു വിളിച്ച് ചോദിക്കാന്‍ ശ്രമിക്കരുത്.വാട്സാപിലൂടെ സംശയങ്ങള്‍ ഇട്ടുവെക്കുക.മുപടി ലഭിക്കും.ഫോമിലെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങളില്‍ വ്യക്തികളേയോ സ്ഥാപനങ്ങളേയോ അധിക്ഷേപിക്കുന്ന പ്രയോഗങ്ങള്‍ ഉണ്ടാവരുത്.എന്നാല്‍ സത്യസന്ധമായ അനുഭവങ്ങള്‍ പങ്കുവെക്കാനും മടിക്കരുത്.

ഭാവിയിലെ കേരള കലാരംഗം ഏറെ സമ്പുഷ്ടമായ ഒന്നായിത്തീരണമെന്ന ആത്മാര്‍ഥമായ ആഗ്രഹം മാത്രമാവണം ഇതില്‍ പങ്കെടുക്കുന്ന ഓരോരുത്തരുടേയും ഉള്ളില്‍. സ്വന്തമായി പൂരിപ്പിക്കാനറിയാത്തവരെ ബന്ധുക്കളും സുഹൃത്തുക്കളും വളണ്ടിയര്‍മാരും സഹായിക്കണം.ഈ സര്‍വേ വിജയിപ്പിക്കാന്‍ ഭാവിയില്‍ ജില്ലാതല പരിശീലനങ്ങളും വളണ്ടിയര്‍മാരും പഞ്ചായത്തു തോറും സഹായ സംഘങ്ങളും ആവശ്യമെങ്കില്‍ നിയമവ്യവസ്ഥയുടെ ആനുകൂല്യങ്ങളുമെല്ലാം സജ്ജമാക്കുന്നതാണ്.വിദ്യാഭ്യാസ ക്കുറവുകൊണ്ടോ ഇത്തരം ഫോമുകള്‍ പൂരിപ്പിക്കാന്‍ സാങ്കേതികമായി അറിവില്ലാത്തതിനാലോ കേരളത്തിലെ 30 വയസു കഴിഞ്ഞ ഒരു കലോപാസകരും ഈ സര്‍വേയില്‍ പങ്കെടുക്കാതെ പോകരുത്.അത്തരക്കാരെ സഹായിക്കാന്‍ മറ്റു കലോപാസകരും കലാസ്ഥാപനങ്ങളും ശ്രമിക്കണമെന്നും അപേക്ഷിക്കുന്നു.

ഈ പദ്ധതിയിലേക്ക് കലോപാസകരെ ചേര്‍ക്കുന്നതിന് കേരളത്തിലെ 14 ജിലകളിലും 100 വീതം വളണ്ടിയേഴ്സിനെ (1400 പേര്‍ ) കണ്ടെത്താനുള്ള ചോദ്യാവലിയാണ് താഴേയുള്ളത്.താല്‍പര്യമുള്ളവര്‍ അവ പൂര്‍ണമായും പൂരിപ്പിച്ച് SUBMIT കൊടുക്കൂ. ഈ ടീമിലേക്ക് വരാന്‍ തയ്യാറുള്ള വളണ്ടിയര്‍മാര്‍ക്ക് ജില്ലകള്‍ തോറും പ്രത്യേകം യോഗംവിളിച്ച് പരിശീലനവും നല്‍കും.50 വയസില്‍ താഴേയുള്ള ആര്‍ക്കും വളണ്ടിയറാവാം.നിങ്ങളുടെ പഞ്ചായത്തില്‍ പെട്ട വിവിധ മേഖലകളിലുള്ള 30 വയസുമുതലുള്ള കലാപ്രവര്‍ത്തകരുടെ ബയോഡാറ്റ ഓണ്‍ലൈന്‍ ഫോം വഴി പൂരിപ്പിച്ചു വാങ്ങുക എന്നതാണ് വളണ്ടിയറുടെ ജോലി.

ഒരാളുടെ ബയോഡാറ്റ ചേര്‍ത്താല്‍ ഒരു രൂപ വീതമാണ് വളണ്ടിയര്‍ക്ക് ലഭിക്കുക.നിങ്ങള്‍ ചേര്‍ത്ത വ്യക്തി ശെരിയായ കലാപ്രവര്‍ത്തകരാണ് എന്നു തെളിയിക്കുന്നതിന് നിങ്ങള്‍ ചേര്‍ത്ത വ്യക്തികളുടെ പേരുകള്‍ മുഴുവന്‍ എഴുതിയ ഒരു ലിസ്റ്റ് (ഈ ലിസ്റ്റ് പരിശീലനസമയത്ത് തരും) പഞ്ചായത്ത്/മുനിസിപ്പല്‍/കോര്‍പ്പറേഷന്‍ മെമ്പറില്‍ നിന്ന് അല്ലെങ്കില്‍ കൗണ്‍സിലറില്‍ നിന്നും ഒപ്പിട്ടു വാങ്ങുക കൂടി വേണം.ഇവയേക്കുറിച്ചെല്ലാം വിശദവിവരങ്ങള്‍ ജില്ലാതല പരിശീലനസമയത്ത് നല്‍കും.മറ്റെന്തു ജോലികള്‍ ചെയ്യുന്നവര്‍ക്കും ഇടവേളകളില്‍ കലാപ്രവര്‍ത്തകരുടെ വീടുകളില്‍ പോയോ അവരെ മറ്റെവിടേയെങ്കിലും വെച്ചു കണ്ടോ ഈ ബയോഡാറ്റ ശേഖരിക്കാവുന്നതാണ്. വളണ്ടിയറാവുന്നതിന് ''കലാപ്രവര്‍ത്തകര്‍ക്ക് '' മുന്‍ഗണനയുണ്ടായിരിക്കും.

പ്രധാന വാര്‍ത്ത - ഈ ഫോം കൃത്യമായി പൂരിപ്പിച്ചു വിടുന്ന ''കലാപ്രവര്‍ത്തകരുടെ'' നമ്പറുകളില്‍ നിന്നും ഒരാളെ നറുക്കിട്ടെടുത്ത് 100000 /- (ഒരു ലക്ഷം രൂപ )സമ്മാനമായി നല്‍കുന്നതാണ്.

For Registration click this Link : സാംസ്കാരിക സര്‍വേ സംഘം Registration

© 2024 Ahalia Heritage Village